മെയ്ൻ: തോക്ക് അബദ്ധത്തിൽ പൊട്ടിത്തെറിച്ച് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വളർത്തച്ഛൻ റോബർട്ട് മക്കോയ്(37)ക്ക് എട്ടു വർഷം തടവുശിക്ഷ വിധിച്ചു.
2025 മേയ് മാസത്തിലാണ് സംഭവം നടക്കുന്നത്. റോബർട്ട് മക്കോയിയും നാലു വയസ്സുകാരനായ ജാസ്പർ സ്മിത്തും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്ന സമയത്ത്, കുട്ടി വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ലോഡഡ് ആയ തോക്ക് കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ബെഡ്റൂമിൽ വച്ചു തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർന്ന് കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
കോടതിയിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് റോബർട്ട് മക്കോയ്ക്ക് 17 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. ഇതിൽ 9 വർഷം സസ്പെൻഡ് ചെയ്തു. ബാക്കി 8 വർഷം തടവും തുടർന്ന് 6 വർഷത്തെ പ്രൊബേഷനും അദ്ദേഹം അനുഭവിക്കണം. പ്രൊബേഷൻ കാലയളവിൽ 6 വയസിന് താഴെയുള്ള കുട്ടികളുമായി ഇടപഴകാനോ തോക്കുകളും വെടിക്കോപ്പുകളും കൈവശം വയ്ക്കാനോ അദ്ദേഹത്തിന് അനുവാദമില്ല.
ശിക്ഷാവിധിക്കിടെ കുട്ടിയുടെ അമ്മ തന്റെ സങ്കടവും മകന്റെ വിയോഗത്തിലുള്ള വേദനയും കോടതിയിൽ പങ്കുവച്ചു.